പോര്‍സ്യൂങ്കുള ദണ്ഡവിമോചനം ഓഗസ്റ്റ് രണ്ട് വരെ നേടാം

ഇറ്റലി: കത്തോലിക്കാസഭയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ദണ്ഡവിമോചനമായ പോര്‍സ്യൂങ്കുള ദണ്ഡവിമോചനം ഓഗസ്റ്റ് രണ്ട് സൂര്യാസ്തമയം വരെ സ്വീകരിക്കാം. ഓഗസ്റ്റ് ഒന്ന് സന്ധ്യമുതല്ക്കാണ് ദണ്ഡവിമോചനം ആരംഭിക്കുന്നത്. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയാണ് പോര്‍സ്യൂങ്കുള ദണ്ഡവിമോചനത്തിന്റെ തുടക്കക്കാരന്‍.

പരിശുദ്ധഅമ്മയുടെ നാമധേയത്തിലുള്ള ഇറ്റലിയിലെ പുരാതന ദേവാലയമാണ് പോര്‍സ്യൂങ്കുള വിശുദ്ധന്റെ ആത്മീയജീവിതത്തില്‍ നിര്‍ണ്ണായകപങ്കുവഹിച്ച ദേവാലയം കൂടിയാണ് ഇത്. ്അപരാധമുക്തമായ പാപങ്ങളുടെ കാലികശിക്ഷയില്‍ നിന്ന് ദൈവത്തിന്റെ തിരുമുമ്പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.