സുഡാനിലെ ആഭ്യന്തരയുദ്ധം; കത്തോലിക്കാസഭ പ്രതിസന്ധിയിലേക്ക്

സുഡാനില്‍ പൊട്ടിപ്പുറപ്പെട്ട മൂന്നാം ആഭ്യന്തരയുദ്ധം രാജ്യത്തെ മുുഴുവന്‍ പ്രതികൂലമായി ബാധിച്ചുവെങ്കിലും ഇതിനേറ്റവും അധികം വിലകൊടുക്കേണ്ടിവന്നത് കത്തോലിക്കാസഭയാണ്, ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് സെമിനാരികളില്‍ വിദ്യാര്‍്ഥികള്‍ ഇല്ലാതാവുകയും സഭയുടെ നിലനില്പ് തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയുമാണ്.

കഴിഞ്ഞ വര്‍ഷം മാത്രം 13,900 ആളുകളാണ് കൊല്ലപ്പെട്ടത്. 8.1 മില്യന്‍ ആളുകള്‍ നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കപ്പെട്ടു ഈ രണ്ടു സാഹചര്യങ്ങളും ചേര്‍ന്നാണ് സഭയിലെ അംഗസംഖ്യ നാമാവശേഷമാക്കിയത്. യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് കത്തോലിക്കര്‍ ജനസംഖ്യയിലെ അഞ്ചു ശതമാനമായിരുന്നു. 90 ശതമാനം ആളുകളും സുന്നി ഇസ്ലാം മതവിശ്വാസികളാണ്.

കത്തോലിക്കാസഭയ്ക്ക് ഹോസ്പിറ്റലുകളോ സ്‌കൂളുകളോ പ്രവര്‍ത്തിപ്പിക്കാനും സാധിക്കുന്നില്ല. പലായനം ചെയ്യപ്പെട്ട കാര്‍ട്ടോമിലെ ബിഷപ്പിന് തിരികെ വരാന്‍ സാധിച്ചിട്ടില്ല. പല കത്തീഡ്രല്‍ ദേവാലയങ്ങളും തകര്‍ക്കപ്പെട്ട നിലയിലാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.