സിറിയായിലെ ക്രൈസ്തവര്‍ തുര്‍ക്കികളുടെ ഭീഷണികള്‍ക്കു മുമ്പില്‍…

ഡമാസ്‌ക്കസ്: സിറിയായിലെ ക്രൈസ്തവര്‍ പുതിയൊരു ഭീഷണിക്കു മുമ്പിലാണ് ഇപ്പോള്‍ ജീവിക്കുന്നതെന്ന് മുന്നറിയിപ്പ്.

സിറിയായില്‍ നിന്ന് യുഎസ് ട്രൂപ്പുകളെ പിന്‍വലിച്ചതോടെ തുര്‍ക്കികള്‍ ഇവിടെയുള്ള ക്രൈസ്തവര്‍ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്്. ഒക്ടോബര്‍ ആറിനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. തുര്‍ക്കി സേന നോര്‍ത്തേണ്‍ സിറിയായിലേക്ക് നീങ്ങിയിട്ടുണ്ടെന്നും യുഎസിന് അവിടെ മിലിട്ടറിയുടെ സാന്നിധ്യം ഇല്ലെന്നുമാണ് പ്രഖ്യാപനത്തില്‍ പറയുന്നത്. ഈ പ്രഖ്യാപനത്തിന്റെ സാഹചര്യത്തില്‍ സിറിയായിലെ ക്രൈസ്തവരുടെ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ പല മനുഷ്യാവകാശ സംഘടനകളും പങ്കുവച്ചിട്ടുണ്ട്.

130,000 ക്രൈസ്തവരുണ്ടായിരുന്നതില്‍ നിന്ന് ഇന്ന് സിറിയായിലെ നോര്‍ത്തീസ്റ്റ് ഭാഗങ്ങളില്‍ നാല്പതിനായിരത്തോളം ക്രൈസ്തവര്‍ മാത്രമേയുള്ളൂ. ഐഎസിന്റെ രംഗപ്രവേശമാണ് ഇതിന് കാരണമായിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.