ഇന്ന് സീറോ മലബാര്‍ സഭാ അടിയന്തിര സിനഡ്


കൊച്ചി: സീറോ മലബാര്‍സഭയിലെ പെര്‍മനന്റ് സിനഡ് ഇന്ന് സമ്മേളിക്കും. എറണാകുളം അങ്കമാലി അതിരൂപതയിലെ ഇരുനൂറ്റി അമ്പതോളം വൈദികര്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധികാര പുനസ്ഥാപനവുമായി ബന്ധപ്പെട്ട് നടത്തിയ സമ്മേളനത്തിന്റെ വെളിച്ചത്തിലാണ് അടിയന്തിര സിനഡ് വിളിച്ചുചേര്‍ത്തിരിക്കുന്നത്.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ് ആന്‍ഡ്രുസ് താഴത്ത്, ആര്‍ച്ച് ബിഷപ് മാത്യു മൂലക്കാട്ട്, ആര്‍ച്ച് ബിഷപ് ജോര്‍ജ് ഞരളക്കാട്ട് എന്നീ സ്ഥിരാംഗങ്ങള്‍ സിനഡില്‍ പങ്കെടുക്കും. മാര്‍ ജേക്കബ് മനത്തോടത്ത് ഇപ്പോള്‍ റോമിലായ സ്ഥിതിക്ക് അദ്ദേഹത്തിന് സിനഡില്‍ പങ്കെടുക്കാന്‍ കഴിയില്ല.പകരമായി ആര്‍ച്ച് ബിഷപ് ജോസഫ് പെരുന്തോട്ടം, മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവരില്‍ ആരെങ്കിലും ഒരാള്‍ സിനഡില്‍ പങ്കെടുത്തേക്കും എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.