സീറോ മലബാര്‍ സഭാ സിനഡ് നാളെ ആരംഭിക്കും

കാക്കനാട്: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ സഭയുടെ മു്പ്പത്തിയൊന്നാമത് മെത്രാന്‍ സിനഡിന്റെ ഒന്നാം സമ്മേളനം നാളെ വൈകുന്നേരംആരംഭിക്കും. മൗണ്ട് സെന്റ് തോമസില്‍ വൈകുന്നേരം ആറു മണിക്കായിരിക്കും സിനഡ് തുടങ്ങുന്നത്. ഇന്ത്യയിലും വിദേശത്തും സേവനം ചെയ്യുന്നവരും വിരമിച്ചവരുമായ 59 മെത്രാന്മാര്‍ സിനഡില്‍ പങ്കെടുക്കും.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിനഡിന് നേതൃത്വം നല്കും. മൂന്നു ദിവസം സിനഡിനൊരുക്കമായി ബിഷപ് ഡോ വര്‍ഗീസ് ചക്കാലയ്ക്കല്‍ ധ്യാനം നയിക്കും.

ഔദ്യോഗികമായി സിനഡ് ആരംഭിക്കുന്നത് ജനുവരി ഒമ്പതിനാണ്. 14 ന് സിനഡ് സമാപിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.