കണ്ണീരില്‍ കുതിര്‍ന്ന രാത്രി; നൈജീരിയായില്‍ ക്രിസ്തുമസ്ദിനത്തില്‍ ക്രൈസ്തവ വേട്ട

അബൂജ: ക്രൈസ്തവരുടെ നിലവിളികള്‍കൊണ്ട് മുഖരിതമായ നൈജീരിയ ക്രിസ്തുമസ് ദിനത്തിലും ശാന്തമായിരുന്നില്ല. നാല്പത്‌ക്രൈസ്തവരെ കൊന്നൊടുക്കിയ സംഭവത്തിന് ശേഷം ക്രിസ്തുമസ് ദിനത്തിലും സമാനമായ ദുരന്തം ആവര്‍ത്തിക്കുകയും ചെയ്തു.

ക്രിസ്തുമസ് ദിനത്തില്‍ ഒരു ക്രൈസ്തവന്‍കൊല്ലപ്പെടുകയും 53 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. കാഡുന സ്‌റ്റേറ്റിലെ കാജ്‌റു കൗണ്ടിയിലെ ഗ്രാമമാണ് ക്രിസ്തുമസ് ദിനത്തില്‍ ആക്രമിക്കപ്പെട്ടത്. ഫുലാനി ഹെര്‍ഡ്‌സ്‌മെന്നാണ് അക്രമത്തിന് പിന്നില്‍. മോട്ടോര്‍ ബൈക്കില്‍ ഗ്രാമത്തിലെത്തിയ അക്രമികള്‍ വെടിവയ്ക്കുകയായിരുന്നു. ഒരാളെ കൊലപ്പെടുത്തുകയും 53 പേരെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഇതുവരെയും ഇവര്‍ വിട്ടയ്ക്കപ്പെട്ടിട്ടില്ല.

ഡിസംബര്‍ 18 നാണ് ഇതുപോലൊരു അക്രമം നടന്നത്. അന്ന് 40 ക്രൈസ്തവരെയാണ് കൊലപ്പെടുത്തിയത്. ഡിസംബര്‍ 23 ന് മൂന്നുപേരും കൊ്ല്ലപ്പെട്ടു.

ഞങ്ങള്‍ തുടര്‍ച്ചയായി ഭീകരവാദികളാല്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഏതുനിമിഷവും കൊല്ലപ്പെടാമെന്ന അവസ്ഥയാണുളളത്. ഗ്രാമവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.