ജോ ബൈഡന്‍ ബെനഡിക്ട് പതിനാറാമന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കില്ല

വാഷിംങ്ടണ്‍: പോപ്പ്എമിരത്തൂസ് ബെനഡിക്ട് പതിനാറാമന് ലോകം ഇന്ന് വിട നല്കുമ്പോള്‍ പ്രസ്തുത ചടങ്ങില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉണ്ടാവില്ല. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ബൈഡനെ പ്രതിനിധീകരിച്ച് യുഎസ് അംബാസിഡര്‍ ജോ ഡോനെല്ലി ചടങ്ങില്‍ പങ്കെടുക്കും. ഇറ്റലി, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ മാത്രമേ വത്തിക്കാന്‍ ഔദ്യോഗികമായി സംസ്‌കാരച്ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളൂ.

പോളണ്ട് പ്രസിഡന്റ്, ഹംഗറിയുടെ പ്രധാനമന്ത്രി, ചെക്ക് പ്രധാനമന്ത്രി, സ്ലോവേനിയന്‍ പ്രസിഡന്റ് തുടങ്ങിയവര്‍ സംസ്‌കാരച്ചടങ്ങില്‍പങ്കെടുക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.