സെന്റ് മേരീസ് ബസിലിക്ക തുറക്കും; ക്രിസ്തുമസിന് ഏകീകൃത കുര്‍ബാന അര്‍പ്പിക്കും

എറണാകുളം: എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാനതര്‍ക്കത്തിന് പരിഹാരമാകുന്നു. അടഞ്ഞുകിടക്കുന്ന സെന്റ് മേരീസ് ബസിലിക്ക ഡിസംബര്‍ 24 ന് തുറക്കും. തിരുപ്പിറവി ചടങ്ങില്‍ മാത്രം സിനഡ് കുര്‍ബാന അര്‍പ്പിക്കും. ബിഷപ് ബോസ്‌ക്കോ പുത്തൂരായിരിക്കും കാര്‍മ്മികന്‍. അതിരൂപതയിലെ മറ്റ് പള്ളികളില്‍ വര്‍ഷത്തിലൊരിക്കല്‍ സിനഡ് കുര്‍ബാന അര്‍പ്പിക്കും.

മലയാറ്റൂരില്‍ മറ്റ് രൂപതകളില്‍ നിന്ന് വരുന്ന വൈദികര്‍ക്ക് സിനഡ് കുര്‍ബാന അര്‍പ്പിക്കാം. മുന്‍കൂട്ടി വിവരം അറിയിക്കണമെന്ന് മാത്രം. മൈനര്‍ സെമിനാരികളില്‍ മാസത്തില്‍ ഒരിക്കല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.