കഴിവുകള്‍ സൂക്ഷിച്ചു വയ്ക്കാനുള്ളതല്ല ഉപയോഗിക്കാനുള്ളതാണ്

വത്തിക്കാന്‍ സിറ്റി: ദൈവം തന്റെ സ്വത്തുക്കള്‍ മനുഷ്യരായ നമ്മെ ഓരോരുത്തരെയുമാണ് ഏല്പിച്ചിരിക്കുന്നതെന്നും ആ കഴിവുകള്‍ നാം സൂക്ഷിച്ചുവയ്ക്കാതെ മറ്റുള്ളവര്‍ക്കായി വിനിയോഗിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.

ഓരോരുത്തര്‍ക്കും ദൈവം നല്കിയിരിക്കുന്നത് വ്യത്യസ്തമായ കഴിവുകളാണ്. അവ ധൈര്യത്തോടെയും ക്രിയാത്മകമായും ഉപയോഗിച്ച് ഫലമണിയുകയാണ് വേണ്ടത്. ഏല്പിച്ച താലന്ത് വര്‍ദ്ധിപ്പിച്ച ദാസനെ യജമാനന്‍ വിശേഷിപ്പിക്കുന്നത് വിശ്വസ്തനും നല്ലവനുമെന്നാണ്. എന്നാല്‍ താലന്ത് കുഴിച്ചിട്ടവനെ ദുഷ്ടനെന്നും അലസനെന്നും വിളിക്കുന്നു. കഴിവുകള്‍ പൂഴ്ത്തിവച്ച അനാസ്ഥയെയും അലസതയെയും ദൈവം ശിക്ഷിക്കുന്നുണ്ട്.

ക്രിസ്തുവിനെ പ്രതി എല്ലാവരും സ്‌നേഹിച്ചും സഹായിച്ചും ജീവിക്കുക എന്നതാണ് ക്രൈസ്തവന്റെ ധര്‍മ്മം. വാക്കുകൊണ്ടല്ല ജീവിതം കൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കുന്നവരാകുകയാണ് വേണ്ടത് എന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.