ചെകുത്താനെ വീട്ടിലേക്ക് ക്ഷണിക്കണോ ടി .വി കണ്ടാല്‍ മതി, ഭൂതോച്ചാടകന്റെ മുന്നറിയിപ്പ്

എന്തൊരു തലക്കെട്ട് എന്നായിരിക്കും വിചാരം. അല്ലേ? കാരണം ആരെങ്കിലും ചെകുത്താനെ വീട്ടിലേക്ക് ക്ഷണിക്കാന്‍ ആഗ്രഹിക്കുമോ.? ഇല്ല. പക്ഷേ ചെകുത്താന്‍ വീട്ടിലേക്ക് കയറിവരാന്‍ സാധ്യത കൂടുതലാണ്, നമ്മുടെ തന്നെ ചെയ്തികളിലൂടെ. പ്രത്യേകിച്ച് ടിവിയിലൂടെ. ടിവിയില്‍ നാം ഏതുതരം പ്രോഗ്രാമുകളാണ് കാണുന്നത് എന്നതനുസരിച്ചായിരിക്കും ഇത്.

ഭൂതോച്ചാടകനായ മോണ്‍. സ്റ്റീഫന്‍ ജെ റോസെറ്റി ഒരു ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിരവധി വീടുകള്‍, റെക്ടറി, സ്‌കൂളുകള്‍, ദേവാലയക്കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ ഭൂതോച്ചാടനം നടത്തിയതിന്റെ വെളിച്ചത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

അക്രമങ്ങളും ലൈംഗികദൃശ്യങ്ങളും കൊലപാതകങ്ങളുമാണ് നാം ടിവിയിലൂടെ കാണുന്നതെങ്കില്‍ സ്വഭാവികമായും അത്തരം ദുഷ്ടാരൂപികള്‍ നമ്മുടെ ഭവനങ്ങളിലേക്ക് കടന്നുവരും. അതുപോലെ റെയ്ക്കി, പ്രാണിക് ഹീലിംങ് തുടങ്ങിയ ഹോളിസ്റ്റിക് ചികിത്സകള്‍ നടത്തുന്ന സ്ഥാപനങ്ങളിലും വ്യക്തികളിലും ചെകുത്താന്റെ സാന്നിധ്യമുണ്ട്. കുട്ടികള്‍ കാണുന്ന ടെലിവിഷന്‍ കാര്‍ട്ടൂണുകളും അപകടസാധ്യത ഉള്ളവ തന്നെ.

നാം ടി വി ഓണ്‍ ചെയ്യുമ്പോള്‍ സാത്താന്‍ അത് ആകാംക്ഷയോടെ നോക്കിയിരിക്കുകയാണെന്നാണ് മോണ്‍. സ്റ്റീഫന്‍ പറയുന്നത്. അതുകൊണ്ട് സാത്താനെ പരാജയപ്പെടുത്താനായി ടിവി കാഴ്ചകളില്‍ നിയന്ത്രണം വരുത്തുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.