വീണ്ടും ഭീകരാക്രമണ ഭീഷണി, ശ്രീലങ്കയിലെ വിശുദ്ധബലികള്‍ അനിശ്ചിതമായി നീളും


കൊളംബോ: ശ്രീലങ്കയെ ചൂഴ്ന്നു നില്ക്കുന്ന ഭീകരാക്രമണഭീതിയും ഭീഷണിയും ഒഴിഞ്ഞുപോകുന്നതേയില്ല. ശ്രീലങ്കയില്‍ ഇനിയും ഭീകരാക്രമണങ്ങള്‍ ഉണ്ടാകുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍. ഇത് ജനങ്ങള്‍ക്കിടയില്‍ വീണ്ടും ഭീതിയുടെ കാറ്റ് വീശിയിരിക്കുകയാണ്.

തന്മൂലം രാജ്യം മുഴുവന്‍ കനത്ത സുരക്ഷയിലാണ്. ആളുകള്‍ ഒരുമിച്ചുകൂടുന്ന പൊതുസ്ഥലങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും നേതാക്കന്മാര്‍ ഒരു ചടങ്ങുകളിലും പങ്കെടുക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. പ്രത്യേകിച്ച് ആരാധനാലയങ്ങള്‍ ഒഴിവാക്കുക തന്നെ വേണം.

ഈ പ്രത്യേക സാഹചര്യത്തില്‍ മെയ് അഞ്ചു മുതല്‍ ശ്രീലങ്കയിലെ ദേവാലയങ്ങളില്‍ പരസ്യമായി പുനരാരംഭിക്കാനിരുന്ന വിശുദ്ധ കുര്‍ബാന അര്‍പ്പണങ്ങള്‍ സഭ വീണ്ടും വേണ്ടെന്നുവച്ചു. സഭാവക സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതും നീട്ടിവച്ചു.

ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും അവരുടെ ജീവനെ പ്രതി വരുന്ന ഞായറാഴ്ച മുതലുള്ള ദിവ്യബലികള്‍ വേണ്ടെന്ന് തീരുമാനിച്ചതായും കൊളംബോ ആര്‍ച്ച് ബിഷപ് മാല്‍ക്കം രഞ്ജിത്തിന്റെ വക്താവ് അറിയിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.