തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള സ്‌കൂളുകളില്‍ മദ്രസ പഠനമോ? വാസ്തവമെന്ത്?

രണ്ടുദിവസം മുമ്പ് സോഷ്യല്‍ മീഡിയായില്‍ ഒരു കത്തോലിക്കാസ്‌കൂളിന്റെ പേരില്‍ ഒരു വാര്‍ത്ത പ്രചരിച്ചിരുന്നു. പ്രസ്തുത സ്‌കൂളില്‍ മദ്രസ പഠനത്തിനുള്ള സൗകര്യമുണ്ടെന്നായിരുന്നു വാര്‍ത്ത. ഈ സ്‌കൂള്‍ തലശ്ശേരി അതിരൂപതയുടെ കീഴിലുള്ളതായിരുന്നു.

വാര്‍ത്ത വായിച്ച പലരും അതിശയിക്കുകയും മദ്രസ പഠനം എന്ന ഭാഗം പ്രത്യേകം അടയാളപ്പെടുത്തി മറ്റ് പല ഗ്രൂപ്പുകളിലും ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. കത്തോലിക്കാ സ്‌കൂളുകളില്‍ എന്താണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന അമ്പരപ്പായിരുന്നു അതിന് പിന്നിലുണ്ടായിരുന്നത്.

ഇപ്പോഴിതാ പ്രസ്തുത വാര്‍ത്തയുടെ സത്യാവസ്ഥ വിശദീകരിച്ചുകൊണ്ട് തലശ്ശേരി അതിരൂപത പിആര്‍ ഒ ഫാ. ജോസഫ് മുട്ടത്തുകുന്നേല്‍ രംഗത്തുവന്നിരിക്കുന്നു. തലശ്ശേരി അതിരൂപതയുടെ പേരില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള സ്കൂളുകളില്‍ മദ്രസ പഠനത്തിന് സൗകര്യമൊരുക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാജവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്നും ക്രൈസ്തവ സമുദായത്തിന്റെ കെട്ടുറപ്പിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പ്രചരണങ്ങളെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ആളുകള്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വിശ്വാസികള്‍ ഇത്തരം വാര്‍ത്തകള്‍ അവഗണിക്കണം. ഫാ. ജോസഫ് മുട്ടത്തുകുന്നേല്‍പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.