ദൈവം ഒരിക്കലും നമ്മെ തനിച്ചാക്കുന്നില്ല: മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: ദൈവം നമ്മെ ഒരിക്കലും തനിച്ചാക്കുന്നി്‌ല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ദൈവം നമ്മെ തനിച്ചാക്കുന്നില്ല. നമുക്ക് സഹായഹസ്തം നീട്ടുന്നതിനായി അവിടുന്ന് നമ്മുടെ സഹായാഭ്യര്‍ത്ഥന കാത്തിരിക്കുന്നു.അതുകൊണ്ട് നമുക്ക് നല്ലതും സമാധാനം നല്കുന്നതുമായവയെ ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ട് മൗനപ്രാര്‍ഥനയും അവിടുന്നുമായുള്ള ഉറ്റ സംഭാഷണവും വഴി അവിടുത്തെ സ്വരം വേര്‍തിരിച്ചറിയാന്‍ പഠിക്കണം. പാപ്പ ട്വീറ്റ് ചെയ്തു.

പ്രാര്‍ത്ഥന എന്ന ഹാഷ്ടാഗോടെയാണ് മാര്‍പാപ്പ ഇത് ട്വീറ്റ് ചെയ്തിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.