അന്തരിച്ച ബിഷപ്പിന്റെ കണ്ണുകള്‍ സെന്റ് ജോസഫ് കണ്ണാശുപത്രിക്ക്, ശരീരം സെന്റ് ജോണ്‍സ് നാഷനല്‍ അക്കാദമിക്ക്.. അവയവദാനത്തിന് പുതിയ അധ്യായം രചിച്ച് മുന്‍ തൃശിനാപ്പള്ളി ബിഷപ് ആന്റണി ദേവോത്ത

ബംഗഌൂ: ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച മുന്‍ തൃശ്ശിനാപ്പള്ളി ബിഷപ് ആന്റണി ദേവോത്തയുടെ കണ്ണുകള്‍ സെന്റ് ജോസഫ് കണ്ണാശുപത്രിക്കും ശരീരം സെന്റ് ജോണ്‍സ് നാഷനല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സിനും ദാനം ചെയ്തു.

ഇന്നലെയായിരുന്നു അദ്ദേഹം മരണമടഞ്ഞത്. ഇന്ന് രാവിലെ പത്തുമണിക്ക് സെന്റ് മേരീസ് കത്തീഡ്രലില്‍ അന്ത്യകര്‍മ്മ ശുശ്രൂഷകള്‍ നടന്നു. അതിന് ശേഷം ഭൗതികാവശിഷ്ടം ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി.ട്രിച്ചിയില്‍ നിന്ന് 340 കിലോമീറ്റര്‍ ദൂരമുണ്ട് ബാംഗ്ലൂര്‍ക്ക്.

സെന്റ് അഗസ്റ്റിയന്‍ മൈനര്‍ സെമിനാരിയില്‍വച്ച് പുലര്‍ച്ചെയായിരുന്നു അന്ത്യം. 76 വയസായിരുന്നു. പുരോഹിതനായി 48 വര്‍ഷവും ബിഷപ്പായി 18 വര്‍ഷവും സേവനം ചെയ്തിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.