വൈറ്റ് ഹൗസ് തിരികെ തന്നാല്‍ അമേരിക്കയെ പഴയതുപോലെയാക്കാം: ട്രംപ്

വാഷിംങ്ടണ്‍: വൈറ്റ് ഹൗസ് തിരികെ തന്നാല്‍ അമേരിക്കയെ പഴയതുപോലെയാക്കാമെന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക ഒരിക്കല്‍കൂടി ഒരു സ്വതന്ത്രരാജ്യമാകും. 2024 ലെ ഇലക്ഷന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വോട്ടു നല്കിയാല്‍. ട്രംപ് പറഞ്ഞു. കണ്‍സര്‍വേറ്റീവ് ആക്ടിവിസ്റ്റിന്റെയും പൊളിറ്റീഷ്യന്‍സിന്റെയും വാര്‍ഷികയോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ട്രംപ്.

നമ്മള്‍ ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരാഷ്ട്രമല്ല, നമുക്ക് സ്വതന്ത്രപത്രപ്രവര്‍ത്തനമില്ല. നമുക്കൊന്നും സ്വതന്ത്രമായിട്ടില്ല. മൂന്നുവര്‍ഷം മുമ്പ് നമ്മുടെ രാജ്യചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ കാലഘട്ടമായിരുന്നു. ഇപ്പോള്‍ അത് നഷ്ടമായിരിക്കുന്നു. എനിക്കത് വളരെ പെട്ടെന്ന് തന്നെ വീണ്ടെടുക്കാന്‍കഴിയും. ട്രംപ് പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.