നൂറു വര്‍ഷങ്ങള്‍ക്ക് ശേഷം തുര്‍ക്കിയില്‍ ഒരു ക്രൈസ്തവ ദേവാലയം ഉയരുന്നു


ഇസ്താംബൂള്‍: മുസ്ലീം ഭൂരിപക്ഷ രാജ്യമായ തുര്‍ക്കിയില്‍ നൂറു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ക്രൈസ്തവ ദേവാലയം ഉയരുന്നു. പുതിയ ദേവാലയത്തിന്റെ ശിലാ സ്ഥാപനം തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ നിര്‍വഹിച്ചു. സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാസമൂഹത്തിന്റെ ദേവാലയമാണ് ഇവിടെ ഉയരാന്‍ പോകുന്നത്.

ഇത് നഗരത്തിന് പുതിയ മുതല്‍ക്കൂട്ടായിരിക്കുമെന്ന് ശിലാസ്ഥാപനവേളയില്‍ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. അസീറിയന്‍ സമൂഹത്തിന്റെ ആരാധനാപരമായ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കേണ്ടത് തങ്ങളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ടുവര്‍ഷം കൊണ്ട് ദേവാലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.