വെള്ളപ്പൊക്ക ദുരിതത്തില്‍ താബോര്‍ ധ്യാനകേന്ദ്രം; ദുരിതബാധിതര്‍ക്കായി ദേവാലയങ്ങളും സ്‌കൂളുകളും തുറന്നുകൊടുത്ത് കത്തോലിക്കാ സഭ


ന്യൂഡല്‍ഹി: മുംബൈയിലെ കത്തോലിക്കാ രൂപതാ വെള്ളപ്പൊക്കത്തിന്റെ ദുരിതബാധിതര്‍ക്കായി ദേവാലയങ്ങളും സ്ഥാപനങ്ങളും തുറന്നുകൊടുത്തുകൊണ്ട് ക്രിസ്തുകാരുണ്യത്തിന്റെ മുഖം വ്യക്തമാക്കുന്നു. മുംബൈ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസും കല്യാണ്‍ രൂപതാധ്യക്ഷന്‍ ബിഷപ് തോമസ് ഇലവനാലുമാണ് രൂപതയിലെവൈദികര്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം കൊടുത്തിരിക്കുന്നത്.

രണ്ടുദിവസത്തിലേറെയായി പെയ്യുന്ന മഴ ഇവിടത്തെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്. ട്രെയിന്‍ ഗതാഗതം പലയിടത്തും തടസപ്പെട്ടിട്ടുണ്ട്. ആളുകള്‍ സുരക്ഷിത ഇടങ്ങളിലേക്ക് താമസം മാറണം. ഞങ്ങളുടെ ദേവാലയങ്ങളും സ്‌കൂളുകളും ഇതിലേക്കായി തുറന്നിട്ടിരിക്കുന്നു. ആളുകള്‍ക്ക് നിര്‍ദ്ദേശം നല്കികൊണ്ട് ബോംബൈ അതിരൂപത പത്രക്കുറിപ്പിറക്കി. കല്യാണ്‍ രൂപതയിലെ എല്ലാ ദേവാലയങ്ങളും ദുരിതബാധിതര്‍ക്കായി തുറന്നിട്ടിരിക്കുകയാണ് എന്ന് കല്യാണ്‍ രൂപതയിലെ ഫാ. ഇമ്മാനുവല്‍ കാടന്‍കാവില്‍ അറിയിച്ചു.

താബോര്‍ ധ്യാനകേന്ദ്രത്തെ വെള്ളപ്പൊക്കം കൂടുതലായി ബാധിച്ചു. ഞങ്ങള്‍ക്ക് ഏറെക്കുറെ എല്ലാം നഷ്ടമായി. ധ്യാനകേന്ദ്രം അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജേക്കബ് വട്ടപ്പറമ്പില്‍ പറഞ്ഞു. പെട്ടെന്നാണ് വെള്ളം കയറിയത്. മൂന്നൂറ് കിടക്ക, കസേര, പ്രാര്‍ത്ഥനാപ്പുസ്തകങ്ങള്‍ കമ്പ്യൂട്ടര്‍, സൗണ്ട് സിസ്റ്റം, എയര്‍ കണ്ടീഷനറുകള്‍ എല്ലാം നഷ്ടമായി. അദ്ദേഹം പറഞ്ഞു. ധ്യാനകേന്ദ്രത്തിലെ എല്ലാ പ്രോഗ്രാമുകളും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.