ഈ വേദന വിവരിക്കാന്‍ കഴിയില്ല’ ശ്രീലങ്കയില്‍ നിന്ന് വിലാപത്തിന്റെ കാറ്റ് വീശുന്നു, ഇന്ന് ദേശീയ ദു:ഖാചരണം

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയില്‍ നടന്ന ഭീകരാക്രമണത്തിന്റെ ദുരിതങ്ങളും വേദനകളും അവസാനിക്കുന്നതേയില്ല. ഇന്ന് ശ്രീലങ്കയില്‍ ദേശീയ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

സെന്റ് ആന്റണി ഷ്‌റൈന്‍, സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് എന്നീ കത്തോലിക്കാ ദേവാലയങ്ങളിലും മൂന്നു ഹോട്ടലുകളിലുമാണ് ബോംബ് സ്‌ഫോടനം നടന്നത്. 290 പേര്‍ ഇതിനകം മരിച്ചിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. അഞ്ഞൂറോളം പേര്‍ ഗുരുതരമായ പരിക്ക് പറ്റി ആശുപത്രികളില്‍ കഴിയുന്നുണ്ട്. ശ്രീലങ്കന്‍ വംശജര്‍ തന്നെയാണ് കൂടുതലും കൊല്ലപ്പെട്ടത്. എങ്കിലും ഇന്ത്യയുള്‍പ്പടെയുള്ള 12 രാജ്യങ്ങളില്‍ നിന്നുള്ളവരും ഈ ദുരന്തത്തില്‍ പെട്ടുപോയിട്ടുണ്ട്. ഏഴു കുട്ടികളും ദുരന്തത്തിന്റെ ഇരകളില്‍ പെടുന്നു.

ശ്രീലങ്കയിലെ ജനസംഖ്യയില്‍ 7.4 ശതമാനം മാത്രമാണ് ക്രൈസ്തവരുള്ളത്. വംശവിദ്വേഷം കൊണ്ടുള്ള ആക്രമണമായിട്ടാണ് പൊതുവെ ഈ ആക്രമണം വിലയിരുത്തപ്പെടുന്നത്. ഈ ആക്രമണത്തെക്കുറിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് കിട്ടിയിരുന്നതാണെന്നും പ്രതിവിധികള്‍ കണ്ടെത്താന്‍ അന്വേഷണഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ദുരിതത്തിന്റെ ആഴം കൂട്ടിയതെന്നും പരക്കെ വിശ്വസിക്കപ്പെടുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.