ശ്രീലങ്ക; ഡല്‍ഹിയിലെ ദേവാലയങ്ങള്‍ക്ക് കനത്ത സുരക്ഷ


ന്യൂഡല്‍ഹി: ശ്രീലങ്കയിലെ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ദേവാലയങ്ങളുടെ സുരക്ഷ ശക്തമാക്കി. ഡല്‍ഹിയില്‍ ചെറുതും വലുതുമായി ഇരുനൂറ് ദേവാലയങ്ങളുണ്ടെന്ന് ഡല്‍ഹി അതിരൂപത വക്താവ് ഫാ. സവാരിമുത്തു ശങ്കര്‍ പറഞ്ഞു.

സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രല്‍, കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് റിഡംപ്ഷന്‍ , സെന്റ് ജെയിംസ് ചര്‍ച്ച്, സെന്റ് തോമസ് ചര്‍ച്ച്, സെന്‍ട്രല്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച്, ട്രിനിറ്റി ചര്‍ച്ച് എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ട ദേവാലയങ്ങള്‍. 80 % കത്തോലിക്കരും ഡല്‍ഹിയിലുണ്ട്.

2015 ല്‍ ദേവാലയ ആക്രമണങ്ങള്‍ നടന്നപ്പോള്‍ മുതല്‍ ക്രൈസ്തവന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ പ്രതിജ്ഞാബദ്ധരാണ്. സിസിടിവികളും സ്‌കാനര്‍ മെഷിനുകളും ഇതര സുരക്ഷാ ഉപകരണങ്ങളും പല ദേവാലയങ്ങളിലുമുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.