ഗര്‍ഭസ്ഥശിശു ഉള്‍പ്പെടെ കുടുംബം മുഴുവന്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്;സഭയിലെ ആദ്യ സംഭവം

കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായി ഗര്‍ഭസ്ഥ ശിശു ഉള്‍പ്പടെ എല്ലാവരെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നു. ജോസഫ്- വിക്ടോറിയ ഉള്‍മ്മ ദമ്പതികളും അവരുടെ ആറു മക്കളുമാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടുന്നത്. 2023 സെപ്തംബര്‍ 10 ാണ് ഈ സുദിനം. വിശുദ്ധരുടെ നാമകരണ തിരുസംഘം പ്രിഫെക്ട് കര്‍ദിനാള്‍ മാര്‍സെല്ലോ സെമെറാറോ വിശുദ്ധകുര്‍ബാനയര്‍പ്പിക്കും.

നാസിഭരണകാലത്ത് യഹൂദര്‍ക്ക് സംരക്ഷണം കൊടുത്തു എന്ന കുറ്റം ആരോപിച്ചാണ് ഈ കുടുംബത്തെ കൂട്ടക്കൊല ചെയ്തത്. എട്ടു യഹൂദര്‍ക്കാണ് ഈ കുടുംബം അഭയം നല്കിയത്. എന്നാല്‍ ഇക്കാര്യം ആരോ നാസികള്‍ക്ക് ഒറ്റികൊടുക്കുകയും നാസികള്‍ ഇവരെ പിടികൂടി വധിക്കുകയുമായിരുന്നു. യഹൂദരെ കൊന്നൊടുക്കിയതിന് ശേഷമാണ് ഉള്‍മ്മ ദമ്പതികളെ കൊന്നൊടുക്കിയത്. ദമ്പതികളുടെ ഒരു വയസുമുതല്‍ എട്ടുവയസു വരെ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെടുമ്പോള്‍ വിക്ടോറിയ ഗര്‍ഭിണിയുമായിരുന്നു.

1944 മാര്‍ച്ച് 24 നായിരുന്നു ഇവരുടെ രക്തസാക്ഷിത്വം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.