കൊടുങ്കാറ്റിലും സക്രാരിക്ക് കേടുപറ്റിയില്ല!

ഒക്കലഹോമ: ഒക്കലഹോമയില്‍ ചീറിയടിച്ച കൊടുങ്കാറ്റ് വ്യാപകമായ നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും യേശുക്രിസ്തുവിന്റെ തിരുശരീരം സൂക്ഷിക്കുന്ന ദിവ്യസക്രാരിക്ക യാതൊരു കേടുപാടുകളും സംഭവിക്കാത്തത് വലിയ അത്ഭുതമായി വിശേഷിപ്പിക്കപ്പെടുന്നു. ദേവാലയത്തിന് വ്യാപകമായ നാശനഷ്ടങ്ങള്‍സംഭവിച്ചുവെങ്കിലും സക്രാരിക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. ദൈവമാണ് എല്ലാം നിയന്ത്രിക്കുന്നത്. ദേവാലയത്തിന് പരിക്കുകള്‍ സംഭവിച്ചുവെങ്കിലും സക്രാരിക്ക് യാതൊരുവിധത്തിലുള്ള കേടുപാടുകളും സംഭവിക്കാതെ പോയത് അക്കാര്യമാണ് വ്യക്തമാക്കുന്നത്. വികാരി ഫാ. ഇമ്മാനുവല്‍ പറഞ്ഞു. ദേവാലയത്തിന് സമീപത്തുളള പാരീഷ് ഹാള്‍ തകര്‍ന്നുപോയിട്ടുണ്ട്. എന്നാല്‍ ദേവാലയത്തിന്റെ നാശനഷ്ടങ്ങള്‍ പരിമിതമാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.