വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിന്റെ ഉന്നതപദവിയിലേക്ക് ഫ്രാന്‍സിസ്‌ക്കന്‍ കന്യാസ്ത്രീ

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവണ്‍മെന്റിന്റെ സെക്രട്ടറി ജനറലായി സിസ്റ്റര്‍ റാഫെല്ല പെറ്റ്‌റിനിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ്പ്രസ്തുത പദവി അലങ്കരിക്കുന്ന ആദ്യ വനിത കൂടിയാണ് സിസ്റ്റര്‍ റാഫെല്ല.

സിസ്റ്റര്‍ റാഫെല്ലയുടെ നിയമനത്തോടെ വത്തിക്കാനിലെ ഉന്നതപദവി അല്ങ്കരിക്കുന്ന സ്ത്രീകളുടെ എണ്ണം മൂന്നായി. ഡിസാസ്റ്ററി ഫോര്‍ പ്രമോട്ടിംങ് ഇന്റഗ്രല്‍ ഹ്യൂമന്‍ ഡവലപ്‌മെന്റ്ില്‍ താല്ക്കാലിക സെക്രട്ടറിയായി സേവനം ചെയ്യുന്ന സിസ്റ്റര്‍ അലെസാന്‍ഡ്ര സ്‌മെറില്ലി, ബിഷപ്‌സ് സിനഡിന്റെ അണ്ടര്‍ സെക്രട്ടറി സിസ്റ്റര്‍ നതാലി ബെക്വററ്റ് എന്നിവരാണ് മറ്റു രണ്ടുപേര്‍.

52 കാരിയായ സിസ്റ്റര്‍ റാഫെല്ല ഫ്രാന്‍സിസ്‌ക്കന്‍ സിസ്റ്റേഴ്‌സ് ഓഫ് ദ യൂക്കരിസ്റ്റ് സഭാംഗമാണ്. റോമിലെ പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് സെന്റ് തോമസ് അക്വിനാസിലെ പ്രഫസറാണ്. സോഷ്യല്‍ സയന്‍സില്‍ ഡോക്ടറേറ്റുമുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.