വത്തിക്കാനിലെ പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഇന്റര്‍ റിലീജിയസ് ഡയലോഗിന് പുതിയ തലവന്‍

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മതാന്തരസംവാദ ശ്രമങ്ങള്‍ക്ക് തിളക്കം കൂട്ടാന്‍ വത്തിക്കാനിലെ പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഇന്റര്‍റിലീജിയസ് ഡയലോഗിന് പുതിയ തലവന്‍. സ്പാനീഷ് ബിഷപ് മീഗല്‍ അയൂസോ യെ ആണ് പുതിയ തലവനായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചിരിക്കുന്നത്.

കര്‍ദിനാള്‍ ജീന്‍ ലൂയിസ് ടോറന്റെ നിര്യാണത്തെതുടര്‍ന്നാണ് പുതിയ നിയമനം. കര്‍ദിനാള്‍ ടോറന്‍ പ്രസ്തുത പദവിയിലെ പത്തുവര്‍ഷത്തെ സേവനത്തിന് ശേഷം 2018 ജൂലൈയില്‍ മരണമടയുകയായിരുന്നു.

അറബിയിലും ഇസ്ലാമിക് പഠനത്തിലും ബിരുദമുള്ള വ്യക്തിയാണ് ബിഷപ് മീഗല്‍. ഈജിപ്തിലും സുഡാനിലും മിഷനറിയായി സേവനം ചെയ്തിട്ടുമുണ്ട്.

2019 ലെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇടയസന്ദര്‍ശനങ്ങള്‍ മതാന്തരസംവാദത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതാണ്. അബുദാബി സന്ദര്‍ശന വേളയില്‍ അദ്ദേഹം ഗ്രാന്‍ഡ് ഇമാം അഹമ്മദ് തയബുമായി സംയുക്തപ്രസ്താവനയില്‍ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. ക്രൈസ്തവരും മുസ്ലീമുകളും തമ്മിലുള്ള ചരിത്രത്തില്‍ പുതിയ അധ്യായം കുറിക്കുകയായിരുന്നു ഇതിലൂടെ ചെയ്തത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.