വത്തിക്കാന്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്യാന്‍ വീണ്ടും ശ്രമം

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യാന്‍ വീണ്ടും ശ്രമം. വത്തിക്കാന്‍ വക്താവ് മാറ്റോ ബ്രൂണിയാണ് ഇക്കാര്യം അറിയിച്ചത് vatican. va എന്ന വെബ്‌സൈറ്റാണ് ഹാക്ക് ചെയ്യാന്‍ ശ്രമം നടത്തിയത്. അസാധാരണമായ ശ്രമമാണ് നടന്നിരിക്കുന്നതെന്നും ടെക്‌നിക്കല്‍ഇന്‍വെസ്റ്റിഗേഷന്‍ ഇതുസംബന്ധിച്ച് ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ മുതല്ക്കാണ് വെബ്‌സൈറ്റ് അണ്‍ അവൈലയ്ബിള്‍ ആയത്. പേപ്പല്‍ എന്‍സൈക്ലിക്കല്‍സ് ഉള്‍പ്പടെയുള്ള ഔദ്യോഗിക വെബ്‌സൈറ്റാണ് ഇത്.

2012, 2015, 2020 വര്‍ഷങ്ങളില്‍ വത്തിക്കാന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. 2015 ലെ ഹാക്കിംങിന്റെ ഉത്തരവാദിത്തം തുര്‍ക്കി ഹാക്കര്‍ ഏറ്റെടുത്തിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.