ക്രിസ്തുവിനെ സത്യമായിട്ടാണ് ഞാന്‍ കാണുന്നത്: വി. ഡി സതീശന്‍

ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ പ്ര്‌ത്യേക ആളായിട്ടല്ല താന്‍ ക്രിസ്തുവിനെ കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്രിസ്തുവിനെ താന്‍ കാണുന്നത് സത്യമായിട്ടാണ്. സത്യം നമ്മെ സ്വാധീനിക്കും എന്ന് പറയുന്നതിന് നാം ആരുടെ മുമ്പിലാണ് തല കുനിക്കേണ്ടത്? ഒരാളുടെയും മുമ്പില്‍ തലകുനിക്കില്ല.

ക്രിസ്തുസ്്‌നേഹമാണ്. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ക്രിസ്തു എന്റെ വഴികാട്ടിയാണ്. ഞാന്‍മാത്രമല്ല ക്രിസ്തുവിനെവഴികാട്ടിയായി സ്വീകരിച്ച അക്രൈസ്തവനായ വ്യക്തി. മഹാത്മാഗാന്ധി,സ്വാമിവിവേകാനന്ദന്‍..

യേശുവിന്റെ ഗിരിപ്രഭാഷണമാണ് ഗാന്ധിയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത്. അഹിംസ എവിടെ നിന്നാണ് ഗാന്ധിക്ക് കിട്ടിയത്. യേശുക്രിസ്തുവില്‍ നിന്ന്..
അധികാരികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം.കാരണം അധികാരം ദൈവത്തില്‍ നിന്നാണ്. ഞാന്‍ വിശ്വസിക്കുന്നത് എനിക്ക് കിട്ടിയ അധികാരം എന്റെ നിയോഗമാണെന്നാണ്. അസൈന്‍മെന്റാണ്. ഡിവൈന്‍ അസൈന്‍മെന്റ്. നല്ലതു ചെയ്യാന്‍, നന്മ ചെയ്യാന്‍…
പ്രാര്‍ത്ഥന കൊണ്ട്, അചഞ്ചലമായ ദൈവവിശ്വാസം കൊണ്ട് വേണ്ടാത്തതിനെ നമുക്ക് ഉപേക്ഷിക്കാന്‍ കഴിയും.യാതൊരു സംശയവും വേണ്ട.

പ്രാര്‍ത്ഥന ശക്തിയാണ്. ആ ശക്തിയുടെ മുമ്പില്‍ മറ്റുള്ളതെല്ലാം പരാജയപ്പെട്ടുപോകും. ദൈവവും സാത്താനും തമ്മില്‍ ഏറ്റുമുട്ടുന്നതുപോലെയാണ് ഇത്. ദൈവം തോല്ക്കില്ല, പ്രാര്‍ത്ഥന തോല്ക്കില്ല,സാത്താന്‍ പരാജയപ്പെടും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.