വിശ്വാസോത്സവത്തിനെതിരെ ബാലാവകാശ കമ്മീഷന്‍


തിരുവനന്തപുരം: കത്തോലിക്കാ രൂപതകളില്‍ വിശ്വാസോത്സവം നടത്തുന്നതിനെതിരെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍. മധ്യവേനല്‍ അവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് വിലക്കിയ സര്‍ക്കാര്‍ ഉത്തരവ് വിവിധ മതവിഭാഗങ്ങള്‍ നടത്തുന്ന മതബോധന ക്ലാസുകള്‍ക്ക് ബാധകമാണെന്നാണ് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷിന്റെ കണ്ടെത്തല്‍. അവധിക്കാലത്ത് ചൂട് വകവയ്ക്കാതെ മതബോധന ക്ലാസുകള്‍ നടത്തുന്നത് അനുവദിക്കാനാകില്ലെന്നും ഇക്കാര്യത്തില്‍ എല്ലാ മതവിഭാഗങ്ങളും ഉത്തരവ് പാലിച്ചേ മതിയാകൂ എന്നുമാണ് കമ്മീഷന്റെ നിലപാട്.

സംസ്ഥാനത്തെ സ്‌കൂളുകളില്‍ അവധിക്കാല ക്ലാസുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.