വാഷിംങ്ടണ്‍ അതിരൂപതയ്ക്ക് ആദ്യമായി ആഫ്രിക്കന്‍- അമേരിക്കന്‍ ആര്‍ച്ച് ബിഷപ്


വത്തിക്കാന്‍ സിറ്റി: ആര്‍ച്ച് ബിഷപ് വില്‍ട്ടണ്‍ ഗ്രിഗറിയെ വാഷിംങ്ടണ്‍ അതിരൂപതാധ്യക്ഷനായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. യുഎസിലെ സഭയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് ആര്‍ച്ച് ബിഷപ് ഗ്രിഗറിയുടെ നിയമനം. കാരണം വാഷിംങ്ടണ്‍ അതിരൂപതയില്‍ ആദ്യമായിട്ടാണ് ഒരു ആഫ്രിക്കന്‍- അമേരിക്കന്‍ ആര്‍ച്ച് ബിഷപ്പായി നിയമിതനാകുന്നത്.

അറ്റ്‌ലാന്റയിലെ ആര്‍ച്ച് ബിഷപ്പായി 2004 മുതല്‍ സേവനം ചെയ്തുവരികയായിരുന്ന ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഡൊണാള്‍ഡഡ് വൂറെല്ലിന്റെ പിന്‍ഗാമിയായിട്ടാണ് വാഷിംങ്ടണ്‍ അതിരൂപതയുടെ നേതൃത്വം ഏറ്റെടുക്കുന്നത്.

ചിക്കാഗോ സ്വദേശിയായ ഗ്രിഗറി, കത്തോലിക്കാ ഗ്രേഡ് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് കത്തോലിക്കാസഭാംഗമാകുന്നത്. 1971 ല്‍ വൈദികനായി. 36 ാം വയസില്‍ സഹായ മെത്രാനും. അറ്റ്‌ലാന്റയില്‍ സേവനം ചെയ്യുന്ന അവസരത്തില്‍ 64 ഡീക്കന്മാരെ വൈദികരായി അഭിഷേകം ചെയ്യുകയും 16000പേരെ കത്തോലിക്കാസഭയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.