ഇത്തവണത്തെ ലോകയുവജനസംഗമത്തിലെ പേട്രണ്‍ സെയ്ന്റ്‌സ് ഇവരൊക്കെയാണ്…

ഇത്തവണത്തെ ലോകയുവജനസംഗമത്തിന്റെ പേട്രണ്‍ സെയ്ന്റസ് 13 പേരാണ്. ഇതില്‍ ഒന്നാമത്തെ ആള്‍ ജോണ്‍ പോള്‍ രണ്ടാമനാണ്. ലോകയുവജനസംഗമത്തിന് തുടക്കം കുറിച്ചത് ജോണ്‍ പോള്‍ പാപ്പയാണ്. യുവജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച വിശുദ്ധ ഡോണ്‍ ബോസ്‌ക്കോയാണ് രണ്ടാമത്തെയാള്‍. അധികമാരും കേട്ടിട്ടില്ലാത്ത ഒരു വിശുദ്ധനാണ് സരാഗോസയിലെ വി. വിന്‍സെന്റ്.

ലിസ്ബണ്‍ രൂപതയുടെ പേട്രണ്‍ സെയ്ന്റ് കൂടിയാണ് ഇദ്ദേഹം. പ്രശസ്തനും അത്ഭുതപ്രവര്‍ത്തകനുമായ വിശുദ്ധ അന്തോണിയാണ് മറ്റൊരാള്‍. വിശുദ്ധ ജോണ്‍ഡി ബ്രിട്ടോ, രക്തസാക്ഷിയായ വിശുദ്ധ ബര്‍ത്തലോമിയോ, പോര്‍ച്ചുഗല്ലിലെ വാഴ്ത്തപ്പെട്ട ജോവന്ന, വാഴ്ത്തപ്പെട്ട ജാവോ ഫെര്‍ണാണ്ടസ്, വാഴ്ത്തപ്പെട്ട മരിയ ക്ലാര ഓഫ് ചൈല്‍ഡ് ജീസസ്, വാഴ്്ത്തപ്പെട്ട പീയര്‍ ജിയോര്‍ജിയോ ഫ്രാസറ്റി, വാഴ്ത്തപ്പെട്ട മാര്‍സെല്‍ കാലോ, ചിയറാ ബഡാനോ, കാര്‍ലോ അക്യൂട്ടീസ് എന്നിവരാണ് മറ്റ് പേട്രണ്‍ സെയ്ന്റ്‌സ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.