രണ്ടാമത് ഇന്റര്‍നാഷനല്‍ യൂക്കാറ്റ് കോണ്‍ഗ്രസ് സമാപിച്ചു


മനില: വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് യുവജനങ്ങള്‍ പങ്കെടുത്ത ഇന്റര്‍നാഷനല്‍ യൂക്കാറ്റ് കോണ്‍ഗ്രസ് ലോയിലോ കണ്‍വന്‍ഷന്‍ സെന്ററില്‍ അവസാനിച്ചു. ഏഴിന് ആരംഭിച്ച കണ്‍വന്‍ഷന്‍ ഇന്നലെയാണ് സമാപിച്ചത്. ഫിലിപ്പൈന്‍സിന്റെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് ഗബ്രിയേലി കാസിയ അര്‍പ്പിച്ച ദിവ്യബലിയോടെയാണ് കണ്‍വന്‍ഷന്‍ ആരംഭിച്ചത്.

സുവിശേഷത്തിന് സാക്ഷികളാകാനും രാജ്യത്തിന് മിഷനറിമാരാകാനും അദ്ദേഹം യുവജനങ്ങളെ ആഹ്വാനം ചെയ്തു യുക്കാറ്റ് ഫിലിപ്പൈന്‍സും ജാറോ ലോയിലോ അതിരൂപതകളും ചേര്‍ന്നാണ് സംഗമം സംഘടിപ്പിച്ചത്.

യുവജനങ്ങളുടെ ഭാഷയില്‍ വിശ്വാസത്തെക്കുറിച്ച് സംസാരിക്കുന്ന പുസ്തകമാണ് യൂക്കാറ്റ്. യൂത്ത് ആന്റ് കാറ്റക്കിസം എന്നതിന്റെ ചുരുക്കെഴുത്താണ് യൂക്കാറ്റ്. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിന്റെ .യുവരൂപമാണ് യൂക്കാറ്റ് എന്നും പറയാം. കത്തോലിക്കാ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളിലൊന്നാണ് യുക്കാറ്റ്. ഇതിനകം അഞ്ചുമില്യന്‍ കോപ്പികള്‍ വിറ്റഴിക്കപ്പെട്ടതായിട്ടാണ് കണക്ക്. യുവജനങ്ങളുടെ സുവിശേഷവല്ക്കരണത്തിനുള്ള ഉപകരമായിട്ടാണ് യൂക്കാറ്റിനെ ബെനഡിക്ട് പതിനാറാമന്‍ വിശേഷിപ്പിച്ചത്.

ആദ്യത്തെ യൂക്കാറ്റ് കോണ്‍ഗ്രസ് 2015 ലാണ് നടന്നത്. അന്നും ഫിലിപ്പൈന്‍സായിരുന്നു ആതിഥേയര്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.