“എനിക്ക് പിതാവിനെയാണ് നഷ്ടമായിരിക്കുന്നത്” ബെനഡിക്ട് പതിനാറാമനെ അനുസ്മരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

എനിക്ക് ഡാഡിയെ നഷ്ടമായി. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ അനുസ്മരിച്ചുകൊണ്ട് ഒരു അഭിമുഖത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞ വാക്കുകളാണ് ഇത്. നല്ലൊരു സഹയാത്രികനായിരുന്നു അദ്ദേഹം. അദ്ദേഹം അടുത്തുള്ളപ്പോള്‍ ഞാന്‍ സുരക്ഷിതത്വം അനുഭവിച്ചിരുന്നു. ഏതെങ്കിലും സംശയങ്ങള്‍ ഉണ്ടാകുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ മൊണാസ്ട്രിയില്‍ ചെന്നുകാണുകയും സഹായം ചോദിക്കുകയും ചെയ്തിരുന്നു. അഭിമുഖത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

2022 ഡിസംബര്‍ 31 നായിരുന്നു ബെനഡിക്ട് പതിനാറാമന്റെ ദേഹവിയോഗം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.