ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനഫലം; അബുദാബിയില്‍ മള്‍ട്ടി ഫെയ്ത്ത് സെന്റര്‍ മാര്‍ച്ച് ഒന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

അബുദാബി: അബുദാബിയില്‍ അബ്രഹാമിക് ഫാമിലി ഹൗസ് ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് ഒന്നുമുതല്‍ ഇത് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. ക്രൈസ്തവര്‍ക്കും മുസ്ലീമുകള്‍ക്കും യഹൂദര്‍ക്കും വേണ്ടിയുള്ള ആരാധനാലയമാണ് ഇത്.

ഇതോടുകൂടി വ്യത്യസ്ത മതവിഭാഗങ്ങളിലുള്ള വിശ്വാസികള്‍ക്ക് ഇവിടെയെത്തി പ്രാര്‍ത്ഥിക്കാന്‍ സാധിക്കും. 2019 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ സന്ദര്‍ശനത്തിന്റെ അനന്തരഫലങ്ങളിലൊന്നാണ് അബ്രഹാമിക് ഫാമിലി ഹൗസിന്റെ നിര്‍മ്മാണം. ഒരു സ്വപ്‌നസാക്ഷാത്ക്കാരവും മനുഷ്യസാഹോദര്യത്തിന്റെ രേഖയുമാണ് ഇതെന്ന് കാത്തലിക് കോപ്റ്റിക് വൈദികന്‍ മോണ്‍. ലാഹ്‌സി ഗെയ്ദ് പറഞ്ഞു.

മുസ്ലീം രാജ്യമാണ് അബുദാബിയെങ്കിലും നിരവധി വിദേശ ജോലിക്കാര്‍ ഇവിടെ ക്രൈസ്തവരായുണ്ട്. യുഎഇ മുസ്ലീം രാജ്യമായിപരിണമിക്കുന്നതിന് മുമ്പ് നിലവിലുണ്ടായിരുന്ന രണ്ട്‌ക്രൈസ്തവ ആശ്രമങ്ങള്‍ പുരാവസ്തുഗവേഷകര്‍ ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.