അസംബന്ധവും ക്രൂരവുമായ യുദ്ധം: യുക്രെയ്ന്‍ യുദ്ധത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: യുക്രെയ്ന്‍ യുദ്ധം അസംബന്ധവും ക്രൂരവുമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചിട്ട് ഫെബ്രുവരി 24 ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് ഇക്കാലമത്രയും എന്നതുപോലെ ഇപ്പോഴും യുക്രെയ്ന്‍ യുദ്ധത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രതികരിച്ചത്. ഇത് വളരെ ദു:ഖകരമായ വാര്‍ഷികമാണ്.ദൈവം നിരവധിയായ കുറ്റകൃത്യങ്ങളും അക്രമങ്ങളും ക്ഷമിച്ചേക്കാം. അവിടുന്ന് സമാധാനത്തിന്റെ ദൈവമാണ്. യുക്രെയ്ന്‍ ജനതയുടെ ദുരിതങ്ങള്‍ തുടരുകയാണ്. നാം നമ്മോട് തന്നെ ചോദിക്കേണ്ട ഒരു കാര്യമുണ്ട്. ഈ യുദ്ധം അവസാനിക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗങ്ങളുണ്ടോ?

യുക്രെയ്ന്‍ ജനതയ്ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടാണ് മാര്‍പാപ്പ സന്ദേശം അവസാനിപ്പിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.