ക്രൈസ്തവര്‍ക്ക് അപകടകാരികളായ രാജ്യങ്ങളുടെ ലിസ്റ്റില്‍ നാല് ആഫ്രിക്കന്‍ രാജ്യങ്ങള്‍

ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ദുഷ്‌ക്കരവും അപകടം നിറഞ്ഞതുമായ രാജ്യങ്ങളുടെപട്ടികയിലേക്ക് നാലു ആഫ്രിക്കന്‍ രാജ്യങ്ങള്‍ കൂടി. വോയ്‌സ് ഓഫ് ദ മാര്‍ട്ടയേഴ്‌സ് ആണ് ഈ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബെനിന്‍, കോംഗോ,മൊസംബിക്, നൈഗര്‍ എന്നീ രാജ്യങ്ങളെയാണ് ഈ ലിസ്റ്റില്‍ പെടുത്തിയിരിക്കുന്നത്.

ജിഹാദി അക്രമങ്ങള്‍ കൊണ്ട് നിലവിളികള്‍ ഉയരുന്ന രാജ്യമാണ് ബെനിന്‍. 2022 മുതല്ക്കാണ് ഇവിടെ ഇത്തരത്തിലുള്ള ആക്രമണം ആരംഭിച്ചത്. ക്രൈസ്തവര്‍ ഇവിടെ 30 ശതമാനമാണ്.

കോംഗോയില്‍ ഇസ്ലാമികതീവ്രവാദികള്‍ ദേവാലയങ്ങള്‍ തകര്‍ക്കുകയും വിശ്വാസികളെ മൃഗീയമായി കൊലപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സസിന്റെ ക്രൂരതകള്‍ക്കാണ് കോംഗോ ഇരയായിരിക്കുന്നത്.തീവ്രവാദ ഗ്രൂപ്പുകളെ നിയന്ത്രിക്കാനോ രാജ്യത്തിന് പുറത്താക്കാനോ ഭരണകൂടത്തിന് കഴിയുന്നില്ല. കോംഗോയില്‍ ജൂണ്‍ മാസത്തിലാണ് പത്തുക്രൈസ്തവരെ ഇസ്ലാമികതീവ്രവാദികള്‍ കൊന്നൊടുക്കിയത്. വാഹനങ്ങള്‍ക്ക് തീയിടുകയുംയാത്രക്കാര്ക്ക് നേരെവെടിയുതിര്‍ക്കുകയും ചെയ്ത സംഭവങ്ങളും ഇവിടെ അരങ്ങേറുന്നുണ്ട്.

മാലി, ബുര്‍ക്കിനോ ഫാസോ, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ള തീവ്രവാദികളാണ് നൈഗറിനെ അസ്വസ്ഥമാക്കുന്നത്. ഇസ്ലാമികതീവ്രവാദമാണ് ആഫ്രിക്കയിലെ ക്രൈസ്തവരുടെ ജീവിതത്തെ ദുരിതമയമാക്കുന്നത് എന്നാണ് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.