ഗാസിപ്പൂര്‍: മതപരിവര്‍ത്തനനിരോധന നിയമം ചുമത്തി ജയിലില്‍ അടച്ച അമ്മയ്ക്കും കൈക്കുഞ്ഞിനും എട്ടുദിവസങ്ങള്‍ക്ക് ശേഷം കോടതി ജാമ്യം അനുവദിച്ചു. ഗാസിയാപ്പൂര്‍ കോടതിയാണ് പാസ്റ്റര്‍ കിരുബേന്ദ്രന്റെ ഭാര്യ മഞ്ജുവിനും എട്ടുമാസം പ്രായമുള്ള മകള്‍ക്കും ജാമ്യം അനുവദിച്ചത്.
ഏപ്രില്‍ 24 മുതല്‍ ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. സംസ്ഥാനത്തെ മതപരിവര്‍ത്തനിരോധന നിയമത്തിന്റെ പേരില്‍ മറ്റ് നാലുപേര്‍ക്കൊപ്പമാണ് ഇവരെയും ജയിലില്‍ അടച്ചത്. ഇതില്‍ രണ്ടുപേര്‍ സുവിശേഷപ്രവര്‍ത്തകരാണ്. മഞ്ജു ജയിലില്‍പോയപ്പോള്‍ കുഞ്ഞും ജയില്‍വാസം അനുഭവിക്കേണ്ടിവരുകയായിരുന്നു.