ബീഫ് വിറ്റതിന് ക്രൈസ്തവനെ ആള്‍ക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തി

മുംബൈ: ബീഫ് വിറ്റു എന്ന കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ക്രൈസ്തവനെ ആക്രമിച്ചു കൊലപെടുത്തി. ജാര്‍ഖണ്ഡിലെ കുന്തി ജില്ലയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ആദിവാസി വിഭാഗത്തില്‍ പെട്ട കലാന്തൂസ് ബാര്‍ല ആണ് കൊല ചെയ്യപ്പെട്ടത്.

രണ്ടു പേര്‍ ഗുരുതരാവസ്ഥയിലാണ്. മൂന്നുപേരും ക്രൈസ്തവരാണ്. സെപ്തംബര്‍ 22 നാണ് സംഭവം നടന്നത്.പതിനഞ്ചു പേരടങ്ങുന്ന സംഘമാണ് മൂവര്‍ക്കെതിരെ ആക്രമണം നടത്തിയത്.

പ്രതികളെന്ന് സംശയിക്കുന്ന അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള അന്വേഷണം നടക്കുന്നു.

ഗോ സംരക്ഷണത്തിന്റെ പേരു പറഞ്ഞ് ക്രൈസ്തവര്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുന്നത് ഇവിടെ നിത്യസംഭവമായിരിക്കുകയാണ്. 2014 മുതല്ക്കാണ് ക്രൈസ്തവ വിരുദ്ധ ആക്രമണം ശക്തമായത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.