ബെയ്ജിംങിനും റോമിനും ഒരുമിച്ചു പ്രവര്‍ത്തിക്കാനാകും: കര്‍ദിനാള്‍ പരോലിന്‍

വത്തിക്കാന്‍ സിറ്റി: കൂടുതല്‍ സുരക്ഷിതവും സുന്ദരവുമായ ഒരു ലോകത്തിന്റെ നിര്‍മ്മിതിക്കു വേണ്ടി ബെയ്ജിങിനും റോമിനും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെട്രോ പരോലിന്‍. ചൈനയിലെ ഒരു പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് പരോലിന്‍ ഇക്കാര്യം അഭിപ്രായപ്പെട്ടത്.

കത്തോലിക്കര്‍ പറയുന്ന inculturation, ചൈനീസ് ഗവണ്‍മെന്റിന്റെ sinicization എന്നിവ സംവാദത്തിന് വേണ്ടിയുള്ളവയാണ്. ഈ രണ്ടു പ്രയോഗങ്ങള്‍ ആശയക്കുഴപ്പം ഇല്ലാത്തതും എതിര്‍പ്പുകള്‍ ഇല്ലാത്തതുമാണ്. പരസ്പരം രണ്ടിടത്തു നിന്നും വിശ്വാസം വര്‍ദ്ധിച്ചുവരുന്നതായും പരോലിന്‍ അഭിപ്രായപ്പെട്ടു. 2018 സെപ്തംബറില്‍ ചൈനയും പരിശുദ്ധ സിംഹാസനവും തമ്മില്‍ ഉടമ്പടി ഒപ്പുവച്ചതുമുതല്ക്കാണ് ഇത്. മെത്രാന്മാരെ വാഴിക്കുന്ന കാര്യത്തിലാണ് ഈ ഉടമ്പടി.

മൂര്‍ത്തമായ ഫലം വരും കാലങ്ങളില്‍ ഈ ബന്ധങ്ങളില്‍ നിന്നു നമുക്ക് പ്രതീക്ഷിക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.