ജീവിതത്തെക്കുറിച്ചുള്ള ആശയക്കുഴപ്പത്തിലാണോ? നല്ല ഇടയനെ ശ്രവിക്കൂ, ഫ്രാന്‍സിസ് മാര്‍പാപ്പ


വത്തിക്കാന്‍ സിറ്റി: ജീവിതത്തെക്കുറിച്ചുള്ള ആശയക്കുഴപ്പത്തിലാണോ നിങ്ങള്‍, എങ്കില്‍ നല്ല ഇടയനായ ക്രിസ്തുവിന്റെ വാക്കുകള്‍ കേള്‍ക്കൂ, പ്രാര്‍ത്ഥനയിലൂടെ അവിടുത്തോടു സംസാരിക്കൂ. അവിടുന്ന് നിങ്ങളെ ജീവിതത്തിന്റെ കൃത്യമായ വഴിയിലൂടെ മുന്നോട്ടു നയിക്കും.

ക്രിസ്തുവിന്റെ സ്വരം ശ്രവിക്കുക. അവിടുത്തെ സ്വരം തിരിച്ചറിയുക. ഏകാന്തമായ പ്രാര്‍ത്ഥനകളില്‍ ഹൃദയം ഹൃദയത്തോട് സംസാരിക്കുന്ന വേളകളില്‍ നല്ല ഇടയനായ ക്രിസ്തുവിന്റെ വാക്കുകള്‍ക്കായി കാതുകൊടുക്കുക. ക്രിസ്തുവുമായുള്ള അടുപ്പത്തിലൂടെയാണ് ഇത് സാധിക്കുന്നത്. അവിടുത്തെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവിധത്തില്‍ നമ്മെ ശകതിപ്പെടുത്തണമെന്ന് പ്രാര്‍ത്ഥിക്കുക.

സ്വാര്‍തഥപൂരിതമായ പെരുമാറ്റങ്ങള്‍ ഉപേക്ഷിക്കാനും സാഹോദര്യത്തിന്റെ വഴിയിലൂടെ നടക്കാന്‍സഹായിക്കണമെന്നും പ്രാര്‍ത്ഥിക്കുക. നമ്മള്‍ അവിടുത്തെ അജഗണങ്ങളാണ്. നാം അവിടുത്തെ സ്വരം ശ്രവിക്കണം. നമ്മുടെ ഹൃദയങ്ങളുടെ ആത്മാര്‍ത്ഥത അവിടുന്ന് പരിശോധിക്കുന്നുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.