ജോഷിമഠിലേക്ക് ഭക്ഷണവുമായി പോയ മലയാളി വൈദികന്‍ വാഹനാപകടത്തില്‍ മരണമടഞ്ഞു

ഉത്തരാഖണ്ഡ: ഉത്തരാഖണ്ഡിലെ ജോഷിമഠിലേക്ക് റേഷന്‍ സാധനസാമഗ്രികളുമായി പോയ മലയാളി വൈദികന്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ ഇടവകാംഗവും ബിജ്‌നോര്‍ രൂപതാംഗവുമായ ഫാ. മെല്‍ബിന്‍ അബ്രഹാം പള്ളിത്താഴത്താണ് അപ്രതീക്ഷിതമായി ഈലോകം വിട്ടുപിരിഞ്ഞത്. 37 വയസായിരുന്നു.

ഭൂമി ഇടിഞ്ഞുതാഴുന്നതിനെ തുടര്‍ന്ന് ദുരിതത്തിലായ 25ഓളം കുടുംബങ്ങള്‍ക്കുള്ള റേഷന്‍ സാധനങ്ങള്‍ നല്കി തിരികെ പോരുമ്പോഴായിരുന്നു അപകടം. തന്റെ മിഷന്‍ സ്റ്റേഷനില്‍ നിന്ന് 320 കിലോമീറ്റര്‍ അകലെയുളള ജോഷിമഠിലേക്കുള്ള യാത്രയ്ക്കിടയില്‍ അവസാനമായി അച്ചന്‍ ചെയ്ത വീഡിയോ ഇപ്പോള്‍വൈറലായി മാറിയിരിക്കുകയാണ്.

റിട്ടയേര്‍ഡ് അധ്യാപകരായ പള്ളിത്താഴത്ത് ബാബു -കാതറിന്‍ ദമ്പതികളുടെ മൂന്നുമക്കളില്‍ ഇളയവനാണ് ഫാ. മെല്‍ബിന്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.