ബിഷപ് ജോണ്‍ ബാപ്റ്റിസ്റ്റിന്റെ സംസ്‌കാരം ഇന്ന്

ബംഗ്ലളൂര്: ചിക്കമംഗ്ലൂര്‍ രൂപതയുടെ മുന്‍ അധ്യക്ഷന്‍ ബിഷപ് ജോണ്‍ ബാപ്റ്റിസ്റ്റ് സെക്വീറിയയുടെ സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നടക്കും. ലിറ്റില്‍ സിസ്‌റ്റേഴ്‌സ്ഓഫ് ദ പൂവര്‍ ഹോമില്‍ സംസ്്കാര ശുശ്രൂഷകള്‍ നടത്തും. സെന്റ് പാട്രിക് പാരീഷ് സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കും

വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ബുധനാഴ്ചയായിരുന്നു മരണം. 1930 ജൂലൈ 23 നായിരുന്നു ജനനം. 1958 ഏപ്രില്‍ 15 ന് വൈദികനായി. അമ്പത്തിയാറാം വയസില്‍ ചിക്കമംഗ്ലൂര്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനായി. 76 ാം വയസില്‍ 2006 ഡിസംബര്‍ രണ്ടിന് മെത്രാന്‍ സ്ഥാനത്തു നിന്ന് വിരമിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.