കത്തോലിക്കാ വൈദികനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി


പനാജി: കത്തോലിക്കാ വൈദികന്‍ ഫാ. കോണ്‍സെയിക്കോ ദെ സില്‍വയ്ക്ക് എതിരെ കേസെടുക്കണമെന്ന് ഇലക്ഷന്‍ കമ്മീഷനോട് ആവശ്യപ്പെട്ട് ബിജെ പി രംഗത്ത്. ഗോവ മുഖ്യമന്ത്രി അന്തരിച്ച മനോഹര്‍ പരിക്കറിനെക്കുറിച്ച് വൈദികന്‍ നടത്തിയ പരാമര്‍ശമാണ് കേസ് എടുക്കണമെന്ന് ആവശ്യപ്പെടാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്.

മാര്‍ച്ച് 17 നാണ് പരിക്കര്‍ ഏറെ നാള്‍ നീണ്ടു നിന്ന കാന്‍സര്‍രോഗബാധയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് അദ്ദേഹത്തിന് പാന്‍ക്രിയാറ്റിക് കാന്‍സറാണെന്ന് കണ്ടെത്തിയത്.

പിന്നിട് ഇന്ത്യയിലെയും യുഎസിലെയും പ്രമുഖ ഹോസ്പിറ്റലുകളില്‍ അദ്ദേഹം ചികിത്സ തേടിയിരുന്നു. ഖനനവുമായി ബന്ധപ്പെട്ട് പരിക്കറിന്റെ ചില ഇടപെടലുകളെയും അദ്ദേഹത്തിന്റെ അസുഖത്തെയും തമ്മില്‍ ബന്ധപ്പെടുത്തി ഫാ. ഡിസില്‍വ പറഞ്ഞ ചില വാചകങ്ങളാണ് വിവാദമായത്. ഇതേതുടര്‍ന്നാണ് വൈദികനെതിരെ കേസെടുക്കണമെന്ന് ബിജെപി ആവശ്യം ഉന്നയിച്ചിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.