മാതാവേ എന്നെ സഹായിക്കൂ എന്ന് പറയാന്‍ കഴിയുമോ… എങ്കില്‍ നാം രക്ഷപ്പെടും..

മാതാവേ എന്നെ സഹായിക്കണമേ എന്ന് നമുക്ക് പറയാന്‍ കഴിയുന്നുണ്ടോ എങ്കില്‍ നാം രക്ഷപ്പെട്ടിരിക്കും. കാത്തലിക് ലേ ഇവാഞ്ചലിസ്റ്റ് ഗബ്രിയേല്‍ കാസ്റ്റിലോയുടെ വാക്കുകളാണ് ഇത്. സെക്കുലര്‍ ലോകത്തെ പോലും സ്വാധീനിക്കാന്‍ കഴിവുള്ള വ്യക്തിയാണ് ഇദ്ദേഹം. മാതാവിനോടുള്ള ഭക്തിയുടെ കേന്ദ്രബിന്ദു ക്രിസ്തുവാണെന്നും ഇദ്ദേഹം പറയുന്നു.

വിശുദ്ധ മാക്‌സിമില്യന്‍ കോള്‍ബെയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ഗബ്രിയേല്‍ പറയുന്നത് ഇതാണ്. മാതാവിന്റെ ഇഷ്ടത്തിന് നാം പൂര്‍ണ്ണമായി സമര്‍പ്പിച്ചുകഴിയുമ്പോള്‍ അമ്മ തന്റെ കൃപ കൊണ്ട് നമ്മെ രൂപാന്തരപ്പെടുത്തും. മാതാവിന്റെ പേരു വിളിക്കുകയും അമ്മയോട്‌ സ്‌നേഹവും ഭക്തിയും പുലര്‍ത്തുകയും ചെയ്യുമ്പോള്‍ നമ്മുടെ ജീവിതങ്ങള്‍ മാറിമറിയും. ഗബ്രിയേല്‍ പറയുന്നു.

നമുക്ക് ഈ വാക്കുകള്‍ ഹൃദയത്തിലേറ്റുവാങ്ങാം. എന്നിട്ട് ഹൃദയംകൊണ്ട് നമുക്ക് മാതാവിനെ വിളിക്കാം. മാതാവ് നമ്മുടെ ജീവിതങ്ങളെ തീര്‍ച്ചയായും രൂപാന്തരപ്പെടുത്തും. അമ്മേ മാതാവേ എന്നെ സഹായിക്കണമേ..



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.