“കൊടുക്കുമ്പോള്‍ നാം കൂടുതല്‍ വളരുന്നു”


ഇരിങ്ങാലക്കുട: കൊടുക്കുമ്പോഴാണ് നാം കൂടുതല്‍ വളരുന്നതെന്ന് സീറോ മലബര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര് ജോര്‍ജ് ആലഞ്ചേരി. ഇരിങ്ങാലക്കുട രൂപത നേതൃത്വം നല്കുന്ന ബ്ലസ് എ ഹോം പദ്ധതിയുടെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാവപ്പെട്ടവരോടുള്ള നമ്മുടെ കടമ നിര്‍വഹിക്കുമ്പോള്‍ നാം സമൂഹത്തില്‍ ക്രിസ്തുവിന് യഥാര്‍ത്ഥത്തില്‍ സാക്ഷ്യം വഹിക്കുന്നവരായി മാറും. കത്തോലിക്കാസഭയുടെ ദൗത്യം അപരന്റെ വേദനകളില്‍ പങ്കുചേരുക എന്നതാണ്.

മാനുഷിക മൂല്യങ്ങളെ മുറുകെപിടിച്ച് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഒരു സമൂഹം രൂപപ്പെടുത്താനാണ് നാം പരിശ്രമിക്കേണ്ടത്. കര്‍ദിനാള്‍ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.