പാലാ: കര്‍ത്താവിനെ കണ്ടുവെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് സുവിശേഷവത്ക്കരണമെന്ന് സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച അസാധാരണ പ്രേഷിത മാസാചരണത്തിന്റെ പശ്ചാത്തലത്തില്‍ പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ ചൂണ്ടച്ചേരിസെന്റ് ജോസഫ് എന്‍ജിനീയറിംങ് കോളജ്ഓഡിറ്റോറിയത്തില്‍ നടന്ന പ്രേഷിതസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകകാര്യങ്ങള്‍ വിശദീകരിക്കുന്നതും ഭൗതികജ്ഞാനം വിളമ്പുന്നതും സുവിശേഷവല്ക്കരണമല്ല, ദൈവികരഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നതാണ് സുവിശേഷവല്‍ക്കരണം. അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷനായിരുന്നു. അദിലാബാദ് ബിഷപ്മാര്‍ ആന്റണി പ്രിന്‍സ് പാണേങ്ങാടന്‍ മുഖ്യസന്ദേശം നല്കി. ബിഷപ്പുമാരായ മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ എന്നിവരും പ്രസംഗിച്ചു.