മരച്ചീനിയില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണം: കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ

തിരുവനന്തപുരം:മരച്ചീനിയില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കാനുളള പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് മലങ്കര കത്തോലിക്കാസഭ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കാന്‍ ഗുണപരമായ നിര്‍ദ്ദേശങ്ങള്‍ വന്നാല്‍ പിന്താങ്ങും. ആകര്‍ഷണീയമായി തോന്നുന്നതെല്ലാം ആവശ്യമായതല്ല. മുഖ്യമന്ത്രി, എക്‌സൈസ് മന്ത്രി, ധനമന്ത്രി എന്നിവര്‍ ചേര്‍ന്ന് മദ്യലഭ്യത കുറയ്ക്കാന്‍ നടപടി സ്വീകരിക്കണം. ജീവിതത്തെ താറുമാറാക്കുന്ന മദ്യലഭ്യത കുറയ്ക്കുന്നതല്ലേ നല്ലതെന്ന് സര്‍ക്കാര്‍ ചിന്തിക്കണം. അദ്ദേഹം പറഞ്ഞു.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 29 ബാറുകള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് നിന്ന് ഇപ്പോള്‍ 859 ബാര്‍ പ്രവര്‍ത്തിക്കുന്ന നിലയിലേക്ക് മാറിയതായി തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യം പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.