പാശ്ചാത്യരാജ്യങ്ങളില്‍ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു:കര്‍ദിനാള്‍ സാറ

വത്തിക്കാന്‍ സിറ്റി: പാശ്ചാത്യനാടുകളില്‍ ക്രൈസ്തവര്‍ക്ക് മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതായി കര്‍ദിനാള്‍ റോബര്‍ട്ട് സാറ. ആരാധനാസ്വാതന്ത്ര്യം പലവിധത്തിലും രൂപത്തിലും ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. മതസ്വാതന്ത്ര്യം ക്രൈസ്തവര്‍ക്ക് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിഷേധിക്കപ്പെടുന്നു. എണ്ണമറ്റ ക്രൈസ്തവര്‍ ലോകത്തിലെ വിവിധഭാഗങ്ങളില്‍ രക്തസാക്ഷികളായിക്കൊണ്ടിരിക്കുന്നു. ഇഡബ്ല്യൂടിഎന്നിന് നല്കിയ അഭിമുഖത്തില്‍ 77 കാരനായ കര്‍ദിനാള്‍ പറഞ്ഞു.
ക്രൈസ്തവ ജീവിതത്തിന്റെ ഉച്ചകോടിയാണ് ദിവ്യകാരുണ്യം എന്ന് നാം മറന്നുപോകരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.