ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ സംഭവങ്ങളിലും ദൈവം സന്നിഹിതന്‍: മാര്‍പാപ്പ

വ്ത്തിക്കാന്‍ സിറ്റി: അനുദിനജീവിതത്തിലെ ചെറുതും വലുതുമായ സംഭവങ്ങളില്‍ ദൈവം സന്നിഹിതനാണെന്ന കാര്യം ഓര്‍മ്മിക്കുന്നത് നല്ലതായിരിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജീവിതത്തിലെ ഏറ്റവും സാധാരണസംഭവങ്ങളില്‍ പോലും ദൈവം സന്നിഹിതനാണ്. ദൈവം നമ്മുടെ ജീവിതത്തില്‍ ഒളിച്ചിരിപ്പുണ്ട്.

എല്ലായ്‌പ്പോഴും അവിടുന്ന് അവിടെതന്നെയുണ്ട്.അസാധാരണ സംഭവവികാസങ്ങളില്‍ മാത്രമല്ല ദൈവമുളളത്. അനുദിനജീവിതത്തിലെ ചെറിയ സംഭവങ്ങളില്‍ പോലും ദൈവമുണ്ട്. അനുദിനജീവിതവ്യാപാരങ്ങളില്‍, വിരസമായ ദിവസങ്ങളില്‍…അവിടെയെല്ലാം നമുക്ക് ദൈവത്തെകാണാം. അവിടുന്ന് നമ്മോട് സംസാരിക്കുകയും നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. പാപ്പ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.