കാരിത്താസ് ഏഷ്യയ്ക്ക് ആദ്യമായി അല്മായ പ്രസിഡന്റ്


ധാക്ക: കാരിത്താസ് ഏഷ്യയുടെ പുതിയ തിരഞ്ഞെടുപ്പില്‍ ആദ്യമായി ഒരു അല്മായന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഡോ. ബെനഡിക്ട് അലോ ഡി റൊസോരിയോ ആണ് പുതിയ പ്രസിഡന്റ്. ആദ്യ അല്മായ പ്രസിഡന്റ് എന്ന ബഹുമതിക്കൊപ്പം തന്നെ ഈ പദവിയിലെത്തുന്ന ആദ്യത്തെ ബംഗ്ലാദേശുകാരന്‍ എന്ന ബഹുമതി കൂടിയുണ്ട് 62 കാരനായ ഇദ്ദേഹത്തിന്.

കാരിത്താസ് ബംഗ്ലാദേശില്‍ 30 വര്‍ഷമായി സേവനം ചെയ്ത ഇദ്ദേഹം എക്‌സിക്യൂട്ടീവ് ഡയറക്ടറായി 11 വര്‍ഷം സേവനം ചെയ്തിട്ടുമുണ്ട്. 2016 ല്‍ ആയിരുന്നു പ്രസ്തുത സ്ഥാനത്തുനിന്ന് രാജിവച്ചത്.

2016 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയില്‍ നിന്ന് ഇദ്ദേഹത്തിന് ക്രോസ് ഓഫ് ഹോണര്‍ ബഹുമതി ലഭിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് ഒരു ബംഗ്ലാദേശിക്ക് ഈ ബഹുമതികിട്ടിയത്. സഭയ്ക്കും സമൂഹത്തിനും നല്കിയ സേവനങ്ങളെ മാനിച്ചാണ് ഈ പുരസ്‌ക്കാരം നല്കിവരുന്നത്. 2017 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ബംഗ്ലാദേശ് സന്ദര്‍ശിച്ചപ്പോള്‍ സ്വീകരണക്കമ്മറ്റിയിലും റൊസോരിയോ ഉണ്ടായിരുന്നു.

കത്തോലിക്കാസഭയിലെ ഏറ്റവും വലിയ ഹ്യൂമാനിറ്റേറിയന്‍ ഏജന്‍സിയാണ് കാരിത്താസ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.