കര്‍മ്മലീത്താക്കാര്‍ ഇന്ത്യയിലെത്തിയിട്ട് നാനൂറ് വര്‍ഷം: കൃതജ്ഞതാഭരിതമായ മനസ്സോടെ ആഘോഷങ്ങള്‍

മാംഗ്ലൂര്: കര്‍മ്മലീത്ത സഭ ഇന്ത്യയില്‍ സേവനപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയതിന്റെ നാനൂറാം വര്‍ഷം വിവിധ പരിപാടികളോടെ കാര്‍മ്മല്‍ ഹില്ലിലെ ഇന്‍ഫന്റ് ജീസസ് ഷ്രൈനില്‍ ആഘോഷിച്ചു. മാംഗ്ലൂര്‍ രൂപത മുന്‍ അധ്യക്ഷന്‍ ബിഷപ് അലോഷ്യസ് ഡിസൂസ കൃതജ്ഞതാബലിക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.

കൃതജ്ഞതാബലിക്ക് ശേഷം കര്‍മ്മലീത്തക്കാരുടെ ഇന്ത്യയിലേക്കുള്ള കടന്നുവരവിനെ വ്യക്തമാക്കുന്ന വിധത്തിലുള്ള ഡാന്‍സ്, മ്യൂസിക് പ്രോഗ്രാമുകള്‍ നടന്നു.

മാംഗ്ലൂരിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആരംഭിച്ചതും ജെപ്പുവിലെ സെന്റ് ജോസഫ് സെമിനാരി ആരംഭിച്ചതും കര്‍മ്മലീത്താക്കാരാണ്. ആഘോഷപരിപാടികളില്‍ നൂറുകണക്കിന് വൈദികരും സന്യസ്തരും പങ്കെടുത്തു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.