കാസയെ സഭ പിന്തുണയ്ക്കുന്നില്ല: ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി

തലശ്ശേരി: കാസ സഭയുടെ പിന്തുണ ചോദിച്ച് വന്നിട്ടില്ലെന്നും സഭ കാസയെ ഔദ്യോഗികസംഘടനയായി പ്രഖ്യാപിച്ചിട്ടില്ലെന്നും തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വൈദികര്‍ ചിലപ്പോള്‍ അതില്‍ അംഗങ്ങളാകാം, ആകാതിരിക്കാം. പക്ഷേ സഭയുടെ ഔദ്യോഗികചുമതല വഹിക്കുന്ന ആരും കാസ സഭയുടെ ഔദ്യോഗികസംഘടനായി പ്രഖ്യാപിച്ചിട്ടില്ല. ഏതെങ്കിലും വൈദികര്‍ സഭയുടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അത് തിരുത്തുക എന്ന സംവിധാനവും സഭയ്ക്കുള്ളിലുണ്ട്.

ഇസ്ലാമോഫോബിയ പരത്തുന്നത് ന്യൂനപക്ഷങ്ങളുടെ നിലനില്പിന് തന്നെ അപകടമാണ് എന്ന തിരിച്ചറിവും ഞങ്ങള്‍ക്കുണ്ട്.ജിഹാദ് എന്നത് ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം മതപരമായ അര്‍ത്ഥതലങ്ങള്‍ കൂടി ഉള്‍ക്കൊളളുന്ന ഒരു പദമാണ് എന്ന് അവരുടെ നേതാക്കള്‍ ഞങ്ങളെ അറിയിച്ചതിന് ശേഷം ജിഹാദ് എന്നപദം ഞങ്ങള്‍ ഉപയോഗിക്കാറില്ല. മാര്‍ പാംപ്ലാനി വ്യക്തമാക്കി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.