ഗോ സംരക്ഷകരുടെ ആക്രമണത്തില്‍ മരണമടഞ്ഞ ആദിവാസി യുവാവിന്റെ കുടുംബം നീതിക്കു വേണ്ടി അലയുന്നു

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ രണ്ടുവര്‍ഷം മുമ്പ് ഗോ സംരക്ഷകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവിന്റെ കുടുംബം നീതിക്കുവേണ്ടി അലയുന്നു.

ക്രൈസ്തവരുടെ മതപീഡനങ്ങളുടെ ലിസ്റ്റില്‍ രമേഷ് മിന്‍ജിന്റെ മരണം ഇതുവരെയും കയറിയിട്ടില്ല. ക്രിസ്ത്യന്‍ എന്‍ജിഓ കള്‍ ഈ വിഷയം കൈകാര്യം ചെയ്തിട്ടുമില്ല. ആള്‍ ഇന്ത്യ ക്രിസ്ത്യന്‍ കൗണ്‍സിലിന്റെയും ആള്‍ ഇന്ത്യ കാത്തലിക് യൂണിയന്റെയും ജനറല്‍ സെക്രട്ടറി ജോണ്‍ ദയാല്‍ ആരോപിച്ചു.

ഹിന്ദുത്വതീവ്രവാദികള്‍ മുപ്പത്തിയേഴുകാരനായ രമേഷിനെ മര്‍ദ്ദിച്ചവശനാക്കിയത് 2017 ഓഗസ്റ്റിലായിരുന്നു. 120 പേരടങ്ങിയ സംഘമാണ് രമേഷിനെ ആക്രമിച്ചത്. രമേഷിന്റെ മരണത്തിന് ഉത്തരവാദികളായി 17 പേരെ പോലീസ് കണ്ടെത്തിയെങ്കിലും ഒരാളെ പോലും അറസ്റ്റ് ചെയ്യുകയുണ്ടായില്ല.

എന്നാല്‍ അടുത്തകാലത്ത് 24 കാരനായ ഒരു മുസ്ലീം യുവാവ് ഇതുപോലെ തന്നെ ആക്രമിക്കപ്പെടുകയുണ്ടായി. അതിന് സോഷ്യല്‍ മീഡിയാ ഉള്‍പ്പടെ പല സ്ഥലങ്ങളില്‍ നിന്നും നീതിക്കുവേണ്ടിയുള്ള ശബ്ദം ഉയര്‍ന്നിരുന്നു.

പക്ഷേ സമാനമായ സ്ഥിതിയിലായിട്ടും രമേഷിന് വേണ്ടി ആരും ശബ്ദിക്കുന്നില്ല. ഇന്നും ഈ കുടുംബം നീതിക്കുവേണ്ടി അലയുകയാണ്. ജോണ്‍ ദയാല്‍പറയുന്നു.. ജാര്‍ഖണ്ഡില്‍ ക്രൈസ്തവരും മ ുസ്ലീങ്ങളും ജീവിതമാര്‍ഗമായി പശുവളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.